SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

സെസ് തുക പിരിച്ചെടുക്കണമെന്ന് സി.ഐ.ടി.യു സമ്മേളനം

citu-gold

തൃശൂർ: സംസ്ഥാന ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) 7-ാം സംസ്ഥാന സമ്മേളനം അഴീക്കോടൻ സ്മാരക ഹാളിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് കെ.മനോഹരൻ അദ്ധ്യക്ഷനായി. സ്വർണാഭരണ വ്യാപാരികൾ ക്ഷേമനിധിയിലേക്ക് അടയ്‌ക്കേണ്ട സെസ് തുക പിരിച്ചെടുത്ത് തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, മിനിമം കൂലി പുതുക്കുക, ബാങ്കുകളിൽ ഗോൾഡ് അപ്രൈസർമാരായി ആഭരണ നിർമ്മാണ തൊഴിലാളികളെ നിയമിക്കുക ആവശ്യങ്ങൾ ഉന്നയിച്ചു. ജനറൽ സെക്രട്ടറി വി.പി. സോമസുന്ദരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എം.ഗണേശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.വി. രാജൻ, കെ. ജയരാജൻ, കെ.ബി. സുകുമാരൻ, എസ്.ശങ്കർ, സ്വാഗതസംഘം ചെയർമാൻ പി.കെ.ഷാജൻ, പി.ബി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.മനോഹരൻ (പ്രസിഡന്റ്), വി.പി. സോമസുന്ദരൻ (ജനറൽ സെക്രട്ടറി), കെ.എം. ഗണേശൻ (ട്രഷറർ), ടി.വി. രാജൻ, ഐ.കെ.വിഷ്ണുദാസ്, ശ്യാമള വേണുഗോപാൽ, സി.സേതുമാധവൻ, എസ്.ശങ്കർ (വൈസ് പ്രസിഡന്റുമാർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL