
തൃശൂർ: വെടിക്കെട്ടിന്റെ ആഘോഷവും അപകടവും ശാസ്ത്രവും നിയമവും എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ നാലിന് വൈകിട്ട് 5.15ന് കേരള സാഹിത്യ അക്കാഡമിയിലെ വൈലോപ്പിള്ളി ഹാളിലാണ് പരിപാടി. പെസോ മുൻ ജോയിന്റ് ചീഫ് കൺട്രോളർ ഡോ. ആർ. വേണുഗോപാൽ വിഷയാവതരണം നടത്തും. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.ആർ. ജനാർദ്ദനൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിക്കും. സി. ബാലചന്ദ്രൻ കൺവീനറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |