
തൃശൂർ: 25കോടിക്ക് മുകളിലുള്ള നിക്ഷേപ പദ്ധതികൾക്ക് അനുമതി നൽകാൻ പ്രത്യേക അതോറിട്ടി രൂപവത്കരിക്കാൻ ഉദ്ദേശിച്ചുള്ള കേരള സർക്കാരിന്റെ സരൾ നിയമം പരിസ്ഥിതിയെ നശിപ്പിക്കാൻ ഒത്താശ ചെയ്യുന്നതാണെന്ന് യുവകലാസാഹിതി. തദ്ദേശ സ്ഥാപനങ്ങൾക്ക് പരിസ്ഥിതിവിനാശ പദ്ധതികൾക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം നിയമം ഇല്ലാതാക്കും. നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് ഇതുവഴി അപ്രസക്തമാകും. 2015ലെ അനധികൃത നിലംനികത്തൽ ചട്ടങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. എം.എം.സചീന്ദ്രൻ അദ്ധ്യക്ഷനായി. അഷറഫ് കുരുവട്ടൂർ,പ്രൊഫ. എസ്.അജയൻ, ശാരദ മോഹൻ, കെ. ബിനു,സി.വി. പൗലോസ്, ജയൻ നീലേശ്വരം, ടി.കെ. വിനോദർ, പി. ഉഷാകുമാരി, മഹേഷ് മാണിക്യം, രാജു കൃഷ്ണൻ, റെജി പണിക്കർ, ലക്ഷ്മി മംഗലത്ത്, ഷിജിത്ത് വാഴന്നൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |