SignIn
Kerala Kaumudi Online
Monday, 02 November 2026 5.14 AM IST

വിജയകുമാർ മേനോൻ പുരസ്‌കാരങ്ങൾ സമർപ്പിച്ചു

e

തൃശൂർ: കേരള ലളിതകലാ അക്കാഡമിയും വിജയകുമാർ മേനോൻ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച വിജയകുമാർ മേനോൻ അനുസ്മരണവും പുരസ്‌കാര സമർപ്പണവും ലളിതകലാ അക്കാഡമി മുഖ്യകാര്യാലയത്തിൽ ഡെപ്യൂട്ടി മേയർ എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. അക്കാഡമി ചെയർമാൻ പ്രൊഫ.എസ്.പ്രകാശ് മൂർത്തി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കാട്ടൂർ നാരായണപിള്ള, പി.സുരേന്ദ്രൻ, ഡോ.അഭിജിത് എസ്.പിള്ള, ജാസില ലുലു പി.പി. എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ പ്രൊഫ.മനോജ് വൈലൂർ 'ശിഖരം' കലാപ്രദർശനം ഉദ്ഘാടനം ചെയ്തു. വൈക്കം എം.കെ.ഷിബു, പ്രൊഫ.സി.എസ്.ജയറാം, ലതാദേവി എൻ.ബി, ലക്ഷ്മി മേനോൻ തുടങ്ങിയവർ സംസാരിച്ചു. നവംബർ 7വരെയാണ് പ്രദർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL