
തൃശൂർ: വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സേതുവർമ്മ സ്മാരക ട്രോഫിക്കായി സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ എ.തീർത്ഥ (ആലപ്പുഴ) കിരീടം ചൂടി. മഞ്ജു മഹേഷ് (കോഴിക്കോട്),നന്ദന മൂക്കേത്ത് (എറണാകുളം),നീര ആൻ രാജൻ (കോട്ടയം) എന്നിവർ രണ്ട് മുതൽ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദ്യ 4സ്ഥാനക്കാർ ദേശീയ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അർഹത നേടി. വേദ രവീന്ദ്രൻ (കണ്ണൂർ), ഹണി ശ്രീചിത്ര (കൊല്ലം) എന്നിവർ അഞ്ചും ആറും സ്ഥാനങ്ങൾ നേടി. ചെസ് തൃശൂർ രക്ഷാധികാരികളായ അജിത് കുമാർ രാജയും ഡേവിഡ് മാങ്ങനും വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |