SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

സൗജന്യ കൗൺസിലിംഗ് കേന്ദ്രം

nim

വലപ്പാട്: സേവാഭാരതി വലപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിംഹാൻസിന്റെ സഹകരണത്തോടെ എടമുട്ടം വില്ലേജ് ഓഫീസിന് സമീപമുള്ള സാന്ത്വന സ്പർശം കേന്ദ്രത്തിൽ ആരംഭിച്ച 'പുനർജ്ജനി' മാനസിക-സാമൂഹിക സൗജന്യ കൗൺസിലിംഗ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ലഹരി ഉപയോഗം, കുടുംബ പ്രശ്‌നങ്ങൾ, കുട്ടികളിലെ പഠനവൈകല്യങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവ അനുഭവിക്കുന്നവർക്ക് സൗജന്യ മാനസിക പിന്തുണയും ശാസ്ത്രീയ മാർഗനിർദ്ദേശങ്ങളും നൽകുകയാണ് ലക്ഷ്യം. ഡോ.നളിനി ബാലകൃഷ്ണൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി വലപ്പാട് യൂണിറ്റ് പ്രസിഡന്റ് സുധീർദാസ് തായംകോട്ട് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. പ്രജ്ജീഷ് ശാന്തി സേവാ സന്ദേശം നൽകി. പ്രദീപ് മുതിരപ്പറമ്പിൽ, അച്യുതൻ മാസ്റ്റർ, ഷിജോ അരയംപറമ്പിൽ, ഹണി സജ്ജീഷ് എന്നിവർ സംസാരിച്ചു. സേവനങ്ങൾ ആവശ്യമായവർ ബന്ധപ്പെടേണ്ട നമ്പർ: 9188906608.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL