
തൃശൂർ: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗത്തിന് എതിരെ ബോധവത്കരണവുമായി ഫാർമസി ദിനവും ദേശീയ ഫാർമസി വാരാഘോഷവും സംഘടിപ്പിച്ചു. ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ജഷുഭായ് ഹീരാഭായ് ചൗധരി ഉദ്ഘാടനം ചെയ്തു. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ സെൻട്രൽ കൗൺസിൽ അംഗം ഒ.സി.നവീൻ ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന കോർഡിനേറ്റർ ഡോ.അനിൽ ബാബു, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ സെൻട്രൽ കൗൺസിൽ അംഗം ഡോ.സി.ശരത് ചന്ദ്രൻ, വെസ്റ്റ്ഫോർട്ട് കോളേജ് ഓഫ് ഫാർമസി ചെയർമാൻ എം.മോഹൻദാസ് പ്രഭാഷണം നടത്തി.
ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ നാഷനൽ കോർഡിനേറ്റർ മുഹമ്മദ് ബഷീർ, സൗത്ത് സോൺ കോർഡിനേറ്റർ ഡോ.പി. സത്യ മൂർത്തി, സെൻട്രൽ കൗൺസിൽ അംഗം ഡോ.സ.മുല്ല ഖാൻ എന്നിവർ വിശിഷ്ടാതിഥികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |