SignIn
Kerala Kaumudi Online
Thursday, 29 October 2026 10.33 PM IST

468 പേർക്ക് കൂടി കൊവിഡ്, 402 പേർ രോഗമുക്തർ

covid

തൃശൂർ: ജില്ലയിൽ 468 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4883 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 458 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 1 ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 5 പേർക്കും രോഗ ഉറവിടം അറിയാത്ത 4 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസിനു മുകളിൽ 44 പുരുഷൻമാരും 44 സ്ത്രീകളും പത്ത് വയസിനു താഴെ 12 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. 447 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 118 പേർ ആശുപത്രിയിലും 329 പേർ വീടുകളിലുമാണ്.

ഇന്നലെ

സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത് - 5738

ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്ന കോളുകൾ - 377

കൗൺസലിംഗ് നൽകിയത് - 19

സ്ക്രീനിംഗിന് വിധേയമാക്കിയത് - 352

കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത് 818​ ​പേർ

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​വ്യാ​ഴാ​ഴ്ച​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത് 818​ ​പേ​ർ.​ ​വ്യാ​ഴാ​ഴ്ച​ ​മാ​ത്ര​മാ​യി​ ​ഓ​രോ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​കേ​ന്ദ്ര​ത്തി​ലും​ 100​ ​പേ​ർ​ ​വീ​തം​ 9​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ 900​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​വാ​ക്‌​സി​ൻ​ ​ന​ൽ​കാ​നാ​ണ് ​ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​-​ 89,​ ​അ​മ​ല​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​-​ 85,​ ​വൈ​ദ്യ​ര​ത്‌​നം​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​-​ 84,​ ​തൃ​ശൂ​ർ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​-​ 96,
ദ​യ​ ​ആ​ശു​പ​ത്രി​ ​-​ 100,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​-​ 100,​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​-​ 97,​ ​ചാ​വ​ക്കാ​ട് ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​-​ 76,​ ​ജൂ​ബി​ലി​ ​മി​ഷ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​-​ 91​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​വ്യാ​ഴാ​ഴ്ച​ ​ന​ട​ന്ന​ ​വാ​ക്‌​സി​ൻ​ ​വി​ത​ര​ണം.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ 2826​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL