SignIn
Kerala Kaumudi Online
Friday, 11 September 2026 1.32 PM IST

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ: പങ്കാളിയായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ

ouse
ആധാർ നമ്പർ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കാളിയാകുന്നു

തൃശൂർ: വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞത്തിൽ പങ്കാളിയായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ. കളക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വോട്ടർ ഹെൽപ്പ് ലൈൻ ആപ് ഉപയോഗിച്ച് വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ചു. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് യജ്ഞം നടപ്പാക്കുന്നത്.

ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, തൃശൂർ തഹസിൽദാർ ടി. ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ ഔസേപ്പച്ചന്റെ പെരിങ്ങാവ്, കിഴക്കുംപാട്ടുകരയിലെ വസതിയിലെത്തിയാണ് യജ്ഞത്തിൽ പങ്കാളിയാക്കിയത്.

വോട്ടർപട്ടികയിൽ പേരുള്ളവർക്ക് താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്‌ക്കിൽ ഇലക്‌ഷൻ ഐഡി കാർഡ് നമ്പറും ആധാർ നമ്പറും നൽകി പരസ്പരം ബന്ധിപ്പിക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തിയും വിവരങ്ങൾ ശേഖരിക്കും.

ആധാറുമായി ബന്ധിപ്പിക്കലിന്റെ ലക്ഷ്യം

വോട്ടർപ്പട്ടിക പുതുക്കൽ, ഇരട്ടിക്കൽ ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, കള്ളവോട്ട് തടയൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ആധാർ വിവരങ്ങൾ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെട്ടോ വോട്ടർ ഹെൽപ് ലൈൻ ആപ്, നാഷ്ണൽ വോട്ടേഴ്‌സ് സർവീസസ് പോർട്ടൽ (https://www.nvsp.in/) വഴിയോ പൊതുജനങ്ങൾക്കും യജ്ഞത്തിൽ പങ്കാളിയാകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL