പുൽപ്പള്ളി: കേരള കർഷകസംഘം വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് പുൽപ്പള്ളിയിൽ തുടക്കമാകും. ജൂലൈ 12ന് സമാപിക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് വൈകിട്ട് 5.30ന് പതാക, കൊടിമര ജാഥകൾക്ക് പുൽപ്പള്ളിയിൽ സ്വീകരണം നൽകും. പി.കെ. മാധവൻ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള പതാകജാഥ മുൻമന്ത്രി ഒ.ആർ. കേളുവും, കെ.എൻ. സുബ്രഹ്മണ്യൻ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള കൊടിമരജാഥ കെ.എസ്.കെ.ടി.യു സംസ്ഥാന സമിതി അംഗം സി.കെ. ശശീന്ദ്രനും ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതുസമ്മേളന നഗറിൽ സംഘാടകസമിതി ചെയർമാൻ ബൈജു നമ്പിക്കൊല്ലി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നാളെ രാവിലെ 10ന് പി.കെ. മാധവൻ നഗറിൽ എ.ഐ.കെ.എസ് കേന്ദ്രകമ്മിറ്റി അംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.
12ന് വൈകിട്ട് 4ന് പ്രകടനവും തുടർന്ന് കെ.എൻ. സുബ്രഹ്മണ്യൻ നഗറിൽ പൊതുയോഗവും നടക്കും. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വരാജ് പൊതുയോഗം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി തുടങ്ങിയ പ്രമുഖ നേതാക്കൾ മുഴുവൻ സമയവും പങ്കെടുക്കുമെന്ന് ഭാരവാഹികളായ സി.ജി. പ്രത്യുഷ്, ബൈജു നമ്പിക്കൊല്ലി, എം.എസ്. സുരേഷ് ബാബു, സണ്ണി ജോസഫ്, ടി.കെ. ശിവൻ, പി.എ. മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |