ചിറയുടെ നവീകരണത്തിനായി പ്രിയങ്കഗാന്ധി എം.പി 40 ലക്ഷം രൂപ അനുവദിച്ചു
സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അനാഥമായി കിടക്കുകയായിരുന്ന കടമാൻചിറ നവീകരണ പാതയിൽ. നിരവധി നീന്തൽ വാട്ടർപോളോ താരങ്ങളെ വാർത്തെടുത്ത ചിറ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് നഗരസഭയിലെ കുപ്പാടി ആർമാട് ഡിവിഷനിലെ കടമാൻചിറയിലെ ചിറ നവീകരിക്കാൻ സി.എസ്.ആർ ഫണ്ടിൽ നിന്ന് പ്രിയങ്കഗാന്ധി എം.പി നാൽപ്പത് ലക്ഷം രൂപ അനുവദിച്ചത്. ഫണ്ടുകൊണ്ട് ചിറ സംരക്ഷണമൊരുക്കാനും കൂടാതെ സ്വിമ്മിംഗ് പൂളും, ഓരങ്ങളിൽ ഓപ്പൺ ജിമ്മക്കടക്കം സ്ഥാപിച്ച വൈകിട്ട് സമയം ചെലവഴിക്കാനുള്ള ഇടമാക്കിമാറ്റാനും നഗരസഭയിലെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. ചിറയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മുൻ ആർമാട് കൗൺസിലറും നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പി. സംഷാദ് പ്രദേശവാസികളെയും, യുവരക്ഷ്മി ക്ലബ്ബ് അംഗങ്ങളെയും ഉൾപ്പെടുത്തി ചിറ നവീകരിച്ചിരുന്നു. പരിസരപ്രദേശങ്ങളിൽ സൗന്ദര്യവൽക്കരണം നടത്തുകയും യുവരശ്മി ക്ലബ്ബ് സി.സി.ടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരികയും ചെയ്യുന്നുണ്ട്. തുടർന്ന് നിരന്തരമായ ഇടപെടലിലൂടെ നിയോജകമണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണനും, പ്രിയങ്കഗാന്ധി എം.പിയും കടമാൻചിറ സന്ദർശിച്ചു. സന്ദർശനവേളയിൽ തന്നെ പ്രിയങ്കഗാന്ധി ചിറ നവീകരിക്കാനുളള ഫണ്ട് നൽകാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു. എം.പി വാക്ക് പാലിച്ചതോടെ ചിറവീണ്ടും മത്സരങ്ങൾ നടത്താൻപറ്റുന്ന തരത്തിലേക്കും മാറാൻ പോകുകയാണ്. ഇത് നഗരസഭയിലെയും പുറത്തുമുള്ള നീന്തൽതാരങ്ങൾക്കും ഏറെ ഉപകാരപെടും. ചിറയിൽ നീന്തൽ പരിശീലനം നൽകാനും മത്സരങ്ങൾ നടത്താനും നഗരസഭയിലെ ഒരു പ്രധാന ടൂറിസം മേഖലയായി മാറ്റിയെടുക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ.
കടമാൻചിറയിൽ നിന്ന് പരിശീലനം തേടിയത്
രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ താരങ്ങളും
സംസ്ഥാന അക്വാട്ടിക് ചമ്പ്യൻഷിപ്പ് ഉൾപ്പെടെയുള്ള മൽസരങ്ങൾ നേരത്തെ ഇവിടെ നടന്നിരുന്നു. നിരവധി നീന്തൽതാരങ്ങളാണ് ഇവിടെ നിന്ന് ഉയർന്ന് വന്നത്. രണ്ടായിരത്തിപത്തിൽ ഏഷ്യൻഗെയിംസിൽ ദേശീയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമലങ്കരിച്ച ബിജിവർഗീസ് കടമാൻചിറയിൽ പരിശീലനം നേടി ഉയർന്നുവന്നയാളാണ്. കൂടാതെ ഇവിടെ പരിശീലനം നേടിയ വാട്ടർപോളോ താരങ്ങളും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിരവധി താരങ്ങളെ വളർത്തിയെടുത്ത ചിറ പേരുകൊണ്ട്തന്നെ പെരുമനേടിയതാണ്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സാമൂഹ്യവിരുദ്ധരുടെ പിടിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |