മിഷിഗൺ: അമേരിക്കൻ സെനറ്റിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഒരു മുസ്‌ലീം സ്ഥാനാർത്ഥി വിജയിച്ചുകയറിയിരിക്കുകയാണ്. മിഷിഗണിൽ നിന്നും വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അബ്‌ദുൾ എൽ സയ്‌ദിന്റെ ഭാര്യയ്‌ക്ക് ഇന്ത്യൻ വേരുകളാണുള്ളത്. അതും കേരളത്തിന് തൊട്ടടുത്ത്. ഈജിപ്‌റ്റിൽ നിന്ന് കുടിയേറിയവരാണ് എൽ സയ്‌ദിന്റെ മാതാപിതാക്കൾ. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ.സാറ ജകാകുവിന്റെ മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചുവളർന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്.
കർണാടകയിലെ ഭട്‌കലിലാണ് സാറയുടെ കുടുംബവേരുകൾ. മംഗളൂരുവിൽ നിന്ന് 140 കിലോമീറ്റർ മാത്രം അകലെയാണ് ഭട്‌കൽ. മനോരോഗവിദഗ്ദ്ധയായി ജോലി നോക്കുന്നയാളാണ് സാറ. അബ്‌ദുൾ എൽ സയ്‌ദിന്റെ മിഡ് ടേം ക്യാമ്പയിനിൽ സാറ സജീവമായിരുന്നു. 2006ൽ മിഷിഗൺ സർവകലാശാലയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വൈകാതെ വിവാഹിതരായി. സാറയുടെ പിതാവ് ജുകാകു തയേബ് ഭട്‌കലിൽ ജനിച്ചുവളർന്ന ഒരു വൃക്കരോഗ വിദഗ്ദ്ധനായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി. മിഷിഗണിലാണ് സാറ ജനിച്ചത്. സാറയുടെ മുത്തച്ഛൻ ജെ എച്ച് ഷംസുദ്ദീൻ ജുക്കാക്കു കർണാടകയുടെ മുൻ ഡെപ്യൂട്ടി ധനമന്ത്രിയായിരുന്നു.
വഗേലസ് കോളേജ് ഓഫ് ഫിസീഷ്യൻസ് ആൻഡ് സർജൻസിൽ നിന്നും സൈക്യാട്രിയിൽ മെഡിക്കൽ ബിരുദം നേടിയശേഷം 2015മുതലാണ് ഡോക്‌ടറായി ജോലിനോക്കിത്തുടങ്ങിയത്. ഭാര്യയുടെ ദക്ഷിണേന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് എൽ സയ്‌ദ് തമാശരൂപേണ മുൻപും പറഞ്ഞിട്ടുണ്ട്. ഞാൻ അറബ് സംസ്‌കാരത്തെക്കാൾ കൂടുതൽ ഇപ്പോൾ കൂടുതൽ ഇന്ത്യൻ സംസ്‌കാരമുള്ളവനാണ് എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിലെ ചോദ്യത്തിന് പ്രതികരിച്ചിരുന്നത്.
Democrat Abdul El-Sayed has made history by winning Michigan's US Senate race, becoming the first Muslim elected to the US Senate. His wife, Dr Sarah Jukaku, has Indian roots, with her family tracing its ancestry to Bhatkal in Karnataka. El-Sayed's parents immigrated from Egypt, while his wife's parents were born in India and later moved to the United States.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |