SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.59 AM IST

എസ്.ബി.ഐ രണ്ടാം പാദ ഫലം: അ​റ്റാ​ദാ​യ​ത്തി​ൽ​ ​14% വർദ്ധന

sbi

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, രണ്ടാം പാദത്തിൽ തങ്ങളുടെ സ്റ്റാൻഡ്‌ലോൺ അറ്റാദായത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വളർച്ച രേഖപ്പെടുത്തി. 23,038 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 20,160 കോടി രൂപയായിരുന്നു. അവലോകന കാലയളവിൽ, അറ്റ ​​പലിശ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർദ്ധിച്ച് 49,143 കോടി രൂപയിലെത്തി. ഈ പാദത്തിൽ ബാങ്കിന്റെ വായ്പാ പോർട്ട്‌ഫോളിയോ 52 ലക്ഷം കോടി രൂപ കടന്നത് വളർച്ചയ്ക്ക് കരുത്തേകി. പ്രവർത്തന ലാഭം മുൻവർഷത്തെ അപേക്ഷിച്ച് 7ശതമാനം വർദ്ധിച്ച് 31,904 കോടി രൂപയിൽ നിന്ന് 34,226 കോടി രൂപയായി. പലിശ വരുമാനം 10 ശതമാനം വർദ്ധിച്ച് 1.32 ലക്ഷം കോടി രൂപയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360