SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.13 PM IST

ഇതല്ലേ യഥാ‌ർത്ഥ ദീപാവലി ബോണസ്; ജീവനക്കാർക്ക് ഐഫോൺ 16 സമ്മാനമായി നൽകി കമ്പനി

deepawali-gift
കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് ഐഫോൺ 16 സമ്മാനമായി നൽകി ഡൽഹി ആസ്ഥാനമായുള്ള കമ്പനി. രോഹിണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ ഈ വേറിട്ട സമ്മാനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സമ്മാനവിവരം പുറത്തുവന്നത്. ജീവനക്കാരുടെ ഡെസ്‌കുകളിൽ റിബൺ കൊണ്ട് അലങ്കരിച്ച ഐഫോൺ 16 ഫോണുകൾ നിരത്തിവച്ചിരിക്കുന്നതാണ് 16 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. വെള്ള, പച്ച, നീല, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള ഫോണുകളാണ് സമ്മാനമായി നൽകിയത്. വീഡിയോയുടെ അവസാന ഭാഗത്ത് സമ്മാനം കണ്ട് സന്തോഷം പങ്കിടുന്ന വനിതാ ജീവനക്കാരെയും കാണാം.

സാധാരണയായി ദീപാവലിക്ക് കമ്പനികൾ ജീവനക്കാർക്ക് മധുരപലഹാരങ്ങളോ ഗിഫ്‌റ്റ് ഹാംപറുകളോ നിത്യോപയോഗ വസ്‌തുക്കളോ ആണ് സമ്മാനമായി നൽകുന്നത്. എന്നാൽ, അതിൽനിന്ന് വ്യത്യ‌സ്‌തമായി വിലയേറിയ സ്‌മാർട്‌ ഫോണുകൾതന്നെ സമ്മാനമായി നൽകിയതാണ് കമ്പനിയെ ശ്രദ്ധേയമാക്കുന്നത്. 'മത്സരമില്ല, നിങ്ങൾക്ക് എന്താണ് ലഭിച്ചത്?' എന്ന അടിക്കുറിപ്പോടെയാണ് കമ്പനി വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമ്പനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതേസമയം, വീഡിയോ യഥാർത്ഥമാണോയെന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നായിരുന്നു ചിലരുടെ കമന്റ്. എന്നാൽ, ഇത്തരം കമന്റുകൾക്ക് ചിരിയോടെ മറുപടി നൽകിയ കമ്പനി, വീഡിയോ ഒന്നുകൂടി കാണാനും ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ചതല്ലെന്നും വ്യക്തമാക്കി.

ഈ കമ്പനിയിൽ ജോലി ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും ഒഴിവുകളുണ്ടോയെന്നും ചോദിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ കമ്പനിയിൽ നിന്ന് ഒരു പെട്ടി സോൻപപ്പിടി പോലും സമ്മാനമായി ലഭിച്ചില്ലെന്ന് പരിഭവം പങ്കുവച്ചവരുമുണ്ട്. ദീപാവലി സമ്മാനങ്ങളുടെ പതിവ് രീതികളിൽനിന്ന് മാറിനിന്ന കമ്പനിയുടെ ഈ നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

A post shared by Financersaab (@financersaab2.0)


English Summary

A Delhi-based company surprised its employees with iPhone 16 smartphones as Diwali gifts. The gesture went viral on social media, drawing widespread praise, humorous comments and interest from job seekers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEEPAWALI, DEEPAWALI GIFT, COMPANY GIFTED IPHONE 16 TO EMPLOYEES, IPHONE 16
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360