ന്യൂസിലൻഡ്: ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായി ന്യൂസിലൻഡ് റഗ്‌ബി ഇതിഹാസം കെവൻ മിലാവുമായി ഇന്ത്യൻ താരങ്ങൾ കൂടിക്കാഴ്‌ച നടത്തി. ശുഭ്‌മാൻ ഗിൽ, വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ എന്നിവരാണ് മീലോവുമായി കൂടിക്കാഴ്‌ച നടത്തിയത്. മൂന്നുപേർക്കും അവരവരുടെ പേരുകൾ ആലേഖനം ചെയ്‌ത റഗ്‌ബി ജഴ്സികളാണ് മിലോം സമ്മാനമായി നൽകിയത്.
മത്സരത്തിന് മുന്നോടിയായി നടന്ന കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ ബിസിസിഐ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. ന്യൂസിലൻഡ് ദേശീയ റഗ്‌ബി ടീമിനായി 132 മത്സരങ്ങളിൽ കളിച്ചിട്ടുള്ള മീലാമു, ഓൾ ബ്ലാക്‌സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ ഒരാളാണ്. ടീമിന്റെ നായകസ്ഥാനം ഉൾപ്പെടെ വഹിച്ചിട്ടുള്ള അദ്ദേഹം 2011, 2015 വർഷങ്ങളിൽ റഗ്‌ബി ലോകകപ്പ് നേടിയ ന്യൂസിലൻഡ് ടീമുകളിലെ നിർണായക സാന്നിദ്ധ്യമായിരന്നു.
ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര 3-2ന് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരയ്‌ക്കായി ഇറങ്ങുന്നത്. ശുഭ്‌മാൻ ഗില്ലാണ് ഏകദിന ടീമിനെ നയിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കും. നവംബർ 19നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
ട്വന്റി20 അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ച വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യയ്‌ക്കായി കളിക്കുന്നത്. ഇരുവരെയും കാണാൻ സ്റ്റേഡിയത്തിൽ വൻ ജനക്കൂട്ടമാണ് എത്തിയത്. മത്സരത്തിന് മുൻപ് കാണികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയതും ഈ രണ്ട് മുതിർന്ന താരങ്ങളായിരുന്നു. അതേ, സമയം മഴകാരണം ഏകദിന മത്സരം വൈകിയാണ് തുടങ്ങിയത്.
India captain Shubman Gill, Virat Kohli and Rohit Sharma met New Zealand rugby legend Keven Mealamu ahead of the first ODI and received personalised All Blacks jerseys from him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |