SignIn
Kerala Kaumudi Online
Wednesday, 04 November 2026 12.14 PM IST

ഇന്ത്യൻ ക്രിക്കറ്റ് താരം വിവാദത്തിൽ; അർദ്ധനഗ്ന ചിത്രവും സ്വകാര്യ ചാറ്റുകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

gurnoor-brar
ഗുർനൂർ ബ്രാർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കുരുക്കായി സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. പേസർ ഗുർനൂർ ബ്രാറിന്റേതാണെന്ന് അവകാശപ്പെടുന്ന സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും വ്യക്തിപരമായ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങളുടെയും ചാറ്റുകളുടെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നവംബർ ഒന്നോടെയാണ് എക്സിലും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും ആരോപണവിധേയമായ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ചിത്രങ്ങളും പ്രചരിച്ചു തുടങ്ങിയത്. ഗുർനൂർ ബ്രാറുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളും അർദ്ധനഗ്നനായ ഒരാളുടെ ചിത്രവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവ യഥാർത്ഥത്തിൽ താരത്തിന്റേതാണെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.

പ്രചരിക്കുന്ന ചിത്രത്തിലെ മാലയും ഗുർനൂർ ബ്രാർ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിലെ മാലയും തമ്മിൽ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലർ താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ ആഭരണങ്ങളിലെ സാമ്യം മാത്രം ഒരാളുടെ വ്യക്തിത്വം സ്ഥിരീകരിക്കാനുള്ള തെളിവല്ലെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ,​ ചിത്രങ്ങളുടെയും സന്ദേശങ്ങളുടെയും ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷയത്തിൽ ബിസിസിഐയും ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

പഞ്ചാബിൽ നിന്നുള്ള 26കാരനായ പേസറാണ് ഗുർനൂർ ബ്രാർ. താരം ഈ വർഷം ജൂൺ 13ന് അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തിലൂടെയാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കളിച്ച അന്താരാഷ്ട്ര മത്സരങ്ങളിൽ 41.50 ശരാശരിയിൽ 14 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനായി കളിച്ചിട്ടുള്ള ഗുർനൂറിനെ 2025 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കുകയായിരുന്നു.

English Summary

Indian cricketer Gurnoor Brar has become the subject of social media controversy after alleged private chat screenshots and personal images went viral. The screenshots, which surfaced on November 1, remain unverified. Some users linked a necklace in the viral images to Brar's Instagram photos. Neither the player nor the BCCI has issued an official statement on the controversy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN CRICKETER CONTROVERSY, GURNOOR BRAR, GURNOOR BRAR VIRAL PHOTO, GURNOOR BRAR PRIVATE CHATS, GURNOOR BRAR NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360