
കഴിഞ്ഞ ദിവസമാണ് കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുത്തത്. ഒന്നാം സമ്മാനമായ 30 കോടി കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്,. ഇതുവരെ ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. ഓണം ബംപർ ജേതാവിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ 20 കോടി ലോട്ടറിയടിച്ച യു.എസ് വനിതയെ കുറിച്ചുള്ള വാർത്തകളും ശ്രദ്ധ നേടുന്നുണ്ട്യ
യു.എസിലെ വിർജീനിയ സ്വദേശിയായ യുവതിക്ക് 20 ലക്ഷം ഡോളർ അഥവാ 19.15 കോടി രൂപയാണ് ലോട്ടറി അടിച്ചത്, സാധാരണ ഗതിയിൽ 20 കോടിയൊക്കെ സമ്മാനം നേടുമ്പോൾ ആരായാലും ഒന്നു തുള്ളിച്ചാടിപ്പോകും. ഇക്കാര്യം നാലാളെ വിളിച്ചറിയിക്കുകയും ചെയ്യും. ജോലിയുള്ളവരാണെങ്കിൽ ആ ജോലി അപ്പോൾ തന്നെ രാജിവച്ച് ബൈ പറയും. എ ന്നാൽ യുവതി ചെയ്തതെന്തന്നറിയാമോ?
ലോട്ടറി അടിച്ചെന്നറിഞ്ഞ നിമിഷം അവർ ഒന്നും സംഭവിക്കാത്തതു പോലെ തിരികെ ഓഫീസിലേക്ക് മടങ്ങുകയായിരുന്നു. ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് യുവതി ടിക്കറ്റ് എടുത്തത്. നോർഫോക്കിലെ ലവ് ഫുഡ് മാർട്ടിൽ നിന്ന് 20 ഡോളറിന്റെ പ്ലാറ്റിനം 7 എസ് സ്ക്രാച്ച്ഓഫ് ടിക്കറ്റ് വാങ്ങുകയായിരുന്നു. അപ്പോൾ തന്നെ സ്ക്രാച്ച് ചെയ്യുന്ന തരം ലോട്ടറി ടിക്കറ്റായിരുന്നു അത്. ഉടൻ തന്നെ ടിക്കറ്റ് സ്ക്രാച്ച് ചെയ്തു നോക്കിയപ്പോഴാണ് ഒന്നാം സമ്മാനമായ 20 ലക്ഷം ഡോളർ തനിക്കാണെന്ന് മനസിലായത്. സന്തോഷം കൊണ്ട് തുള്ളിച്ചാടേണ്ട സമയത്ത് യുവതി ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള സമയം കഴിഞ്ഞെന്നും ഉടൻ ഓഫീസിലേക്ക് മടങ്ങണമെന്നുമാണ് യുവതി ആലോചിച്ചത്. ഉടൻ തന്നെ ടിക്കറ്റുമായി ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു.
കോടീശ്വരിയായെന്ന സത്യം മനസിലൊളിപ്പിച്ച് അല്പം മുൻപ് വരെ അനുഭവിച്ചിരുന്ന അതേ ജോലി സമ്മർദ്ദത്തിലേക്ക് അവർ തിരിച്ചെത്തി സഹപ്രവർത്തകർ ആരും തന്നെ കോടീശ്വരിയെ തിരിച്ചറിഞ്ഞുമില്ല. ലോട്ടറി വിജയം ആഘോഷിക്കാുന്നതിനെക്കാൾ ജോലിയിലെ കൃത്യവനിഷ്ഠയ്ക്കും ഉത്തരവാദിത്വത്തിനും നിറഞ്ഞ കൈയടിയാണ് സോഷ്ൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
നികുതിയെല്ലാം കഴിച്ച് ഏകദേശം 9.1 കോടി രൂപയാണ് യുവതിക്ക് ലഭിച്ചത്. യുവയുടെ അഭ്യർത്ഥന പ്രകാരം പേരും വിവരവും ലോട്ടറി അധികൃതർ പരസ്യപ്പെടുത്തിയിട്ടില്ല. കൂടാതെ യുവതി ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സൗഭാഗ്യം കൈവരുമ്പോൾ ആത്മനിയന്ത്രണം കൈവിടാതെ താൻ ചെയ്ത് തീർക്കേണ്ട ജോലി കൃത്യമായി ചെയ്ത യുവതിയുടെ മനോഭാവത്തെയാണ് ജനങ്ങൾ അഭിനന്ദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |