
കൊച്ചി: ബാങ്കിംഗ് ക്രൈം ത്രില്ലറുകളായ എ.കെ., മിസ്റ്ററി അറ്റ് മാമംഗലം തുടങ്ങിയ കൃതികളുടെ രചയിതാവായ അമിത് കുമാറിന്റെ പുതിയ പുസ്തകം 'കണക്കിലെ ചിരികൾ' പ്രസിദ്ധീകരിച്ചു.
നർമ്മരസമുള്ള 34 കുറിപ്പുകളുടെ സമാഹാരമാണിത്. ബാങ്കും പരിസരവുമാണ് കുറിപ്പുകളുടെ പശ്ചാത്തലം. പ്രശ്‌നസങ്കീർണമായ സന്ദർഭങ്ങളിൽ പോലും നർമ്മത്തിന്റെ നീരൊഴുക്ക് സാദ്ധ്യമാണെന്ന് അമിത് കുമാറിന്റെ കുറിപ്പുകൾ തെളിയിക്കുന്നതായി ആമുഖക്കുറിപ്പിൽ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ പറഞ്ഞു. കഥകൾ വായിക്കുമ്പോൾ കഠിനഹൃദയരുടെ ചുണ്ടുകളിലും ചിരി വിടർത്തുമെന്നത് ബാങ്ക് ഗ്യാരണ്ടി പോലെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് വി.ആർ രാഗേഷാണ് കുറിപ്പുകൾക്ക് ചിത്രങ്ങൾ ഒരുക്കിയത്. ലോഗോസ് ആണ് പ്രസാധകർ. വില 270 രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |