തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ നായകൻ. ഏകദിന ക്രിക്കറ്റിലെ ഇതിഹാസ ജോഡിയായ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയുടെയും തകർപ്പൻ പോരാട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം കരിയറിലെ 563-ാം രാജ്യാന്തര മത്സരത്തിനാണ് വിരാട് കൊഹ്‌ലി ഇന്നിറങ്ങുന്നത്.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന ഏഴ് രാജ്യാന്തര മത്സരങ്ങളിൽ ആറെണ്ണത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം. രണ്ട് ഏകദിനങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2018ൽ വെസ്റ്റ് ഇൻഡീസിനെ ഒമ്പത് വിക്കറ്റിനും 2023ൽ ശ്രീലങ്കയെ 317 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത്.
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കൊഹ്‌ലി, ഋതുരാജ് ഗെയ്ക്‌വാദ്, കെഎൽ രാഹുൽ, നമൻ ധീർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ.
ഷായ് ഹോപ്പ് (ക്യാപ്റ്റൻ), ജോൺ കാംബെൽ, ആമിർ ജംഗൂ, ജ്യുവൽ ആൻഡ്രൂ, കിസി കാർട്ടി, ജസ്റ്റിൻ ഗ്രീവ്സ്, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഗുഡാകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്.
India won the toss against West Indies in the first One-Day International match at Karyavattom Greenfield Stadium in Thiruvananthapuram and elected to bowl. Fans are eagerly anticipating an exciting contest, particularly looking forward to a strong performance from the legendary ODI duo of Rohit Sharma and Virat Kohli.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |