SignIn
Kerala Kaumudi Online
Friday, 23 October 2026 12.48 AM IST

കേരള മുഖ്യമന്ത്രി ചികിത്സയ്ക്ക് എത്തിയ അമേരിക്കയിലെ മിനിസോട്ടയിലേക്ക് ആലപ്പുഴയിൽ നിന്നും ഒരു സമ്മാനം കൂടി എത്തുന്നു

mahatma-gandhi-

മാവേലിക്കര: പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്ത്വത്തിൽ അമേരിക്കയിലെ ഇന്ത്യൻ അസോസിയേഷൻ ഒഫ് മിനിസോട്ടയുടെ ക്ഷണപ്രകാരം മിനിഹാഹ അസോസിയേഷൻ ആസ്ഥാനത്ത് മഹാത്മാഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും ജൂൺ ഒന്നിന് സ്ഥാപിക്കും. രണ്ടര അടി ഉയരമുള്ള ഫൈബറിൽ നിർമ്മിച്ച മഹാത്മാഗാന്ധിയുടെ അർത്ഥകായ പ്രതിമയാണ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്ക് എത്തുന്ന സംസ്ഥാനമാണ് മിനിസോട്ട.

കൂടാതെ ചിക്കാഗോ, ടെക്സാസ്, ലോസ് ആഞ്ചൽസ് ഇന്ത്യൻ അസോസിയേഷനുകളിൽ ഒന്നര അടി ഉയരമുള്ള പ്രതിമകളും സ്ഥാപിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ബിജു ജോസഫ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഗാന്ധിപ്രതിമയുമായി ബിജു ജോസഫ് അമേരിക്കയിലേക്ക് പോകുന്നത്. 2018ൽ ന്യൂയോർക്കിലും ഇദ്ദേഹം പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ പതിനാല് ജില്ലകളിലും ലക്ഷദ്വീപ്, തമിഴ്നാട്, സൗദി അറേബ്യ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലായി ചെറുതും വലുതുമായ 2437 ൽ അധികം ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കയിൽ കൊണ്ടു പോകുന്ന ഗാന്ധി പ്രതിമയുടെ പ്രയാണ ഉദ്ഘാടനം പീസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.പി വിദ്ധ്യാധരൻ ഉണ്ണിത്താൻ നിർവ്വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, US, PINARAYI VIJAYAN, KERALA CM, PINARAYI, ALAPPUZHA, GANDHI, MAHATMA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360