SignIn
Kerala Kaumudi Online
Tuesday, 30 June 2026 11.53 PM IST

ട്രംപിന് വീണ്ടും തിരിച്ചടി: ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി

donald-trump
ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതി പ്രകാരം അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ട്രംപിന്റെ ഉത്തരവ് തള്ളിയത്.

അനധികൃത കുടിയേറ്റക്കാരുടെയും താൽക്കാലിക വിസയിൽ കഴിയുന്നവരുടെയും അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാൽ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇതോടെ ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

1868ൽ നിലവിൽ വന്ന അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതി പ്രകാരമുള്ള ജന്മാവകാശ പൗരത്വം രാജ്യത്തെ ഏറ്റവും ശക്തമായ ഭരണഘടനാ അവകാശങ്ങളിലൊന്നാണെന്നും അതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, US SUPREME COURT, DONALD TRUMP, BIRTHRIGHT CITIZENSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360