SignIn
Kerala Kaumudi Online
Thursday, 02 July 2026 10.49 AM IST

വിദേശ വിപണിയിലേക്ക് കേരള ഖാദി

khadi

കൊച്ചി: ചരിത്രത്തിലാദ്യമായി കേരള ഖാദി വസ്ത്രങ്ങൾ വിദേശ വിപണിയിലെത്തുന്നു.

ദുബായിലെ അൽ കിയാസിസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഇന്ന് ആരംഭിക്കുന്ന കേരളോത്സവം സാംസ്‌കാരിക നഗരിയിലാണ് പ്രവാസികൾക്ക് കേരള ഖാദി വസ്ത്രങ്ങൾ വാങ്ങാൻ അവസരമൊരുങ്ങുന്നത്. യു.എ.ഇയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഓവർസീസ് മലയാളി അസോസിയേഷനാണ് (ഓർമ) കേരള ഖാദി ബോർഡിന്റെ സഹായത്തോടെ വില്പന നടത്തുന്നത്. രണ്ടുദിവസത്തെ കേരളോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിത്ഥിയാകും.

ഡബിൾ മുണ്ടുകൾ, കുപ്പടം മുണ്ടുകൾ, ഒറ്റമുണ്ടുകൾ, തോർത്ത്, കുപ്പടം സാരികൾ, കോട്ടൺ സാരികൾ, കോട്ടൺ റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ തുടങ്ങിയവയാണ് വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

വിദേശത്തും മലയാളികൾ ഖാദി വസ്ത്രങ്ങൾ ഏറ്റെടുത്താൽ തൊഴിലാളികൾക്ക് അത് ഗുണകരമാകും.
പി. ജയരാജൻ
ചെയർമാൻ
ഖാദി ബോർഡ്

150 കോടിയുടെ വില്പന ലക്ഷ്യം
നടപ്പു സാമ്പത്തിക വർഷം 150 കോടി രൂപയുടെ വില്പനയാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നത്. 40 കോടി രൂപയുടെ വില്പന ലഭിച്ചു. ക്രിസ്മസ് പുതുവത്സര റിബേറ്റ് വില്പന ഡിസംബർ 13 മുതൽ ജനുവരി ആറ് വരെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360