SignIn
Kerala Kaumudi Online
Thursday, 02 July 2026 2.38 AM IST

ഇന്ധന വില കുറച്ച് നയാര

nayara

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു. യുദ്ധം അവസാനിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് നടപടി. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യം പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചത് നയാരയായിരുന്നു. ഇന്ത്യയൊട്ടാകെ 7,000 പെട്രോളിയം പമ്പുകളാണ് കമ്പനിക്കുള്ളത്.

അതേസമയം പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ മൊത്തം ഇന്ധന വിൽപ്പനയുടെ 90 ശതമാനം വിപണി വിഹിതം ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ മൂന്ന് പൊതുമേഖല കമ്പനികൾക്കാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360