SignIn
Kerala Kaumudi Online
Thursday, 22 October 2026 10.37 PM IST

സംരംഭ വികസനത്തിന് പരിശീലനം

kied


തിരുവനന്തപുരം: പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ, വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് അഞ്ച് ദിവസത്തെ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്‌തംബർ 24 മുതൽ 28 വരെ കളമശേരിയിലെ കീഡ് കാമ്പസിലാണ് പരിശീലനം.

പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ആശയ വികസനം, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് , ബാങ്കിംഗ് സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ നിരവധി സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി 22ന് മുമ്പ് അപേക്ഷിക്കണം.വിവരങ്ങൾക്ക് ഫോൺ: 9188922800.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360