SignIn
Kerala Kaumudi Online
Thursday, 22 October 2026 10.37 PM IST

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ

kud

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ വിപണനമേളകളിൽ 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ. സൂക്ഷ്മ സംരംഭ ഉത്പന്നങ്ങളിൽ 19.58 കോടിയും കാർഷികോത്പന്ന വിപണനത്തിലൂടെ 8.89 കോടിയുമാണ് ലഭിച്ചത്. സി.ഡി.എസ്‌, ജില്ലാ തലങ്ങളിലായി സംഘടിപ്പിച്ച 2014 ഓണം വിപണന മേളകളിലാണ് നേട്ടം.

3.6 കോടി വിറ്റുവരവുമായി എറണാകുളമാണ് മുന്നിൽ. 164 മേളകളിൽ 3.4 കോടി നേടി ആലപ്പുഴ രണ്ടാമതെത്തി. 186 മേളകളിലെ 3.3 കോടി വിറ്റുവരവുമായി തൃശൂർ മൂന്നാമതായി.

വിപണനമേളകളിൽ 205 മേളകളുമായി എറണാകുളമാണ് മുന്നിൽ. 186 വിപണനമേളകളുമായി തൃശൂരും 182 മേളകളുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി.

3000 വനിതാ കർഷകർ 1253 ഏക്കറിൽ ജമന്തി, മുല്ല,താമര എന്നിവ കൃഷി ചെയ്ത് പൂക്കൾ വിപണിയിലെത്തിച്ചു. കഴിഞ്ഞ വർഷം 780 ഏക്കറിൽ 1819 കർഷകരാണ് പൂവിന്റെ ക്യഷി ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360