
ഹരിപ്പാട് : മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ ഹരിപ്പാടിലെ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സബർമതിയുടെ ഏഴാം വാർഷികത്തിൽ ഗവർണറെയും കുട്ടികളെയും സാക്ഷിയാക്കി നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കി ഹോസ്റ്റൽ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ എം.എ യൂസഫലി കൈമാറി. ഒരു കോടി രൂപയുടെ ചെക്ക് എം.എ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സി.എഫ്.ഒ സതീഷ് കുറുപ്പത്ത്, റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ സബർമതി സ്ഥാപക നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. എം.എ യൂസഫലിയുടെ ഹൃദയവിശാലതയ്ക്ക് നന്ദി അറിയിച്ച് സബർമതിയിലെ കുട്ടികൾക്ക് വേണ്ടി നിറഞ്ഞ മനസോടെ സ്വീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |