SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

ഇൻഡിഗോ കൊച്ചി സർവീസ് കൂട്ടുന്നു

indigo

നെടുമ്പാശേരി: കൊച്ചിൻ രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) ശൈത്യകാല സമയക്രമത്തിൽ മികച്ച കണക്ടിവിറ്റിയുമായി ഇൻഡിഗോ. ഇതനുസരിച്ച് പ്രതിദിനം 80 ഇൻഡിഗോ വിമാനങ്ങളാണ് നഗരങ്ങളിലേക്കും കൊച്ചിയിലേക്കും സർവീസ് നടത്തുന്നത്.
കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ 41 പ്രതിവാര സർവീസുകളുണ്ടാകും. അബുദാബി, മസ്‌കറ്റ്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈറ്റ് തുടങ്ങിയ പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളുമായാണ് പ്രധാന കണക്ടീവിറ്റി.

ന്യൂഡൽഹി, റായ്പൂർ, മുംബൈ, പൂനെ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡീഗഡ്, കൊൽക്കത്ത, ബംഗ്ളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, അഗത്തി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കും ദിവസേന സർവീസുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360