SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

വൻവിപുലീകരണത്തിനൊരുങ്ങി ന്യൂ രാജസ്ഥാൻ മാർബിൾസ്

vishnu

35ാം വാർഷികാഘോഷം ഇന്ന് കൊല്ലത്ത്

പുതുതായി 50 സ്റ്റോറുകൾ തുറക്കുന്നു

തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 35ാം വാർഷികത്തോട് അനുബന്ധിച്ച് കേരളമൊട്ടാകെ

അൻപത് പുതിയ സ്‌റ്റോറുകൾ ആരംഭിക്കുന്നു. ഇവയിൽ ആദ്യ ഔട്ട്ലെറ്റ് താമസിയാതെ കോട്ടയം മുണ്ടക്കയത്ത് ആരംഭിക്കും. ഇതോടനുബന്ധിച്ച് പത്ത് പദ്ധതികളും ഗ്രൂപ്പ് പ്രഖ്യാപിച്ചു.

സംസ്ഥാന

സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലെ വീടുകൾക്ക് 10,000 രൂപയ്ക്ക് ടൈൽസ്,ഗ്രാനൈറ്റ്, സാനിട്ടറി വെയർ,സി.പി ഫിറ്റിംഗ്സ് എന്നിവ പത്ത് ദിവസത്തേക്ക് നൽകും. ഡയാലിസിസ്, കാൻസർ രോഗികൾക്ക് നൽകുന്ന ധനസഹായം വാർഷികത്തോടനുബന്ധിച്ച് 100 പേർക്കായി ഉയർത്തും. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 20 വർഷം മുമ്പ് ന്യൂ രാജസ്ഥാൻ മാർബിൾസ് നിർമ്മിച്ച ഐ.സി.യു മന്ദിരം മോടി പിടിപ്പിക്കും. ചിറയിൻകീഴ് താലൂക്കിലെ സ്കൂളുകളിലും ക്ഷേത്രങ്ങളിലും ന്യൂ രാജസ്ഥാൻ മാർബിൾസ് നിർമിച്ച സ്റ്റേജുകളും ഓഡിറ്റോറിയങ്ങളും നവീകരിക്കും.

വാർഷികത്തോടനുബന്ധിച്ച് ബൈക്ക്, ഗൃഹോപകരണങ്ങൾ എന്നിവയുടെ നറുക്കെടുപ്പ് നടക്കുന്നതാണ്.കജാരിയ,സൊമാനി,ആർ.എ.കെ കമ്പനികളുടെയും മറ്റു കമ്പനികളുടെയും ടൈലുകളും 10 ദിവസത്തേക്ക് സ്റ്റോക്ക് ക്ലിയറൻസ് വില്പനയുണ്ടാകും. വാർഷികാഘോഷ ചടങ്ങുകൾ ഇന്ന് കൊല്ലം റാവിസ് ഹോട്ടലിൽ നടക്കുമെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്‌ടർ സി.വിഷ്ണുഭക്തൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360