
കൊച്ചി: വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ കല്യാൺ സിൽക്സിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്യോയുടെ ഏഴാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മെയിൻ റോഡിൽ പ്രകാശ് പട്ടാഭിരാമൻ നിർവഹിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി 149 രൂപ മുതൽ 999 രൂപ വരെയുള്ള വിലയുള്ള ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ ശേഖരവുമായാണ് ഫാസ്യോ ഇരിങ്ങാലക്കുടയിൽ എത്തുന്നത്. സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പുവരുത്തിയാണ് ആഗോള നിലവാരമുള്ള ഷോറൂമുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. തൃശൂർ, കോട്ടയം, തൃപ്പൂണിത്തുറ, പാലക്കാട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ആരംഭിച്ച ഷോറൂമുകൾ ഇതിനകം യുവാക്കളുടെ പ്രിയ ഷോപ്പിംഗ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |