
കൊച്ചി: പുതുവർഷത്തിലും ഇന്ത്യൻ പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ) വിപണിയിൽ ആവേശമേറുന്നു. നടപ്പുവാരം ഏഴ് കമ്പനികൾ ചേർന്ന് ഓഹരി വില്പനയിലൂടെ 2,400 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. ഇതുകൂടാതെ ആറ് കമ്പനികളുടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യും. സ്റ്റാൻഡേർഡ് ഗ്ളാസ് ലൈനിംഗ് ടെക്നോളജി, ക്വാഡ്രന്റ് ഫ്യൂച്വർ ടെക്ക്, കാപ്പിറ്റൽ ഇൻഫ്രാ ട്രസ്റ്റ്, ഇൻഡോബെൽ ഇൻസുലേഷൻ, ബി.ആർ ഗോയൽ ഇൻഫ്രാസ്ട്രക്ചർ, ഡെൽറ്റാ ഓട്ടോകോർപ്പ്, അവാക്സ് അപ്പാരൽസ് എന്നിവയാണ് ഈ വാരം ഐ.പി.ഒ വഴി പണം സമാഹരിക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ മേഖലകൾയ്ക്കായി എൻജിനിയറിംഗ് ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്റ്റാൻഡേർഡ് ഗ്ളാസ് ലൈനിംഗ് ടെക്നോളജിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ഇന്ന് തുടക്കമാകും. പുതുതലമുറ ട്രെയില കൺട്രോളിംഗ്
ആൻഡ് സിംഗ്നലിംഗ് സിസ്റ്റം നിർമ്മാതാക്കളായ ക്വാഡ്രന്റ് 290 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. ഓഹരിയൊന്നിന് 275 മുതൽ 290 രൂപ വരെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |