SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

ഡിസംബറിൽ 11,676 വാഹനങ്ങൾ വിറ്റഴിച്ച് നിസാൻ

nis

10,000 കടന്ന് പുതിയ നിസാൻ മാഗ്‌നൈറ്റിന്റെ ബുക്കിംഗ്

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ഡിസംബറിൽ 11,676 വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ മാസത്തേക്കാൾ 43 ശതമാനം വളർച്ച വില്പനയിൽ നേടി. കഴിഞ്ഞ വർഷം ഡിസംബറിനേക്കാൾ വില്പനയിൽ 72 ശതമാനം വളർച്ചയുണ്ടായി. ആഭ്യന്തര വിപണിയിൽ 2,118 വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ 9,558 വാഹനങ്ങൾ കയറ്റുമതി നടത്തി. ഈയിടെ പുറത്തിറക്കിയ പുതിയ നിസാൻ മാഗ്‌നൈറ്റിന്റെ ബുക്കിംഗ് 10,000 കടന്നതായും നിസാൻ വ്യക്തമാക്കി. 2024ൽ 91,184 യൂണിറ്റുകളുടെ മൊത്തവില്പനയാണ് നിസാൻ നേടിയത്.

നാലാം തലമുറ നിസാൻ എക്സ്-ട്രെയിൽ, പുതിയ മാഗ്നൈറ്റ് എന്നിവയുടെ കരുത്തിൽ നേടിയ മികച്ച വളർച്ച ആഭ്യന്തര, അന്തർദേശീയ വിപണികളിൽ നിസാൻ വാഹനങ്ങളോടുള്ള വിശ്വാസവും താൽപ്പര്യവുമാണ് കാണിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360