SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

കഴിഞ്ഞ വർഷം ഹോണ്ട വിറ്റഴിച്ചത് 58,01,498 ഇരുചക്രവാഹനങ്ങൾ

honda

കൊച്ചി: കഴിഞ്ഞ വർഷം 58,01,498 ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ച് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്‌.ഐ ) 32 ശതമാനം വളർച്ച കൈവരിച്ചു. 52,92,976 വാഹനങ്ങൾ ഇന്ത്യയിലും 5,08,522 എണ്ണം വിദേശത്തുമാണ് വിറ്റഴിച്ചത്.

മുൻ വർഷത്തേക്കാൾ 32 ശതമാനം വർദ്ധനയാണിതെന്ന് ഹോണ്ട അധികൃതർ പറഞ്ഞു. ഡിസംബറിൽ മാത്രം 3,08,083 വാഹനങ്ങൾ വിറ്റഴിച്ചു. ഹോണ്ട ആക്ടീവ ഇ.യും ക്യുസി വണ്ണും പുറത്തിറക്കി പുതിയ വർഷത്തിലെ സാദ്ധ്യതകൾ കമ്പനി വികസിപ്പിച്ചു. ഈ മോഡലുകളുടെ ബുക്കിംഗ് ജനുവരി ഒന്നിന് ആരംഭിച്ചു. ഫെബ്രുവരി മുതൽ വിതരണം ആരംഭിക്കും. ജനുവരി അവസാനം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലകൾ പ്രഖ്യാപിക്കും.

ആക്ടീവ 125, എസ്.പി 125, എസ്,പി 160, യൂണികോൺ എന്നിവയുടെ ഒ.ബി.ഡി 2 ബി പാലിക്കുന്ന മോഡലുകൾ സവിശേഷതകളോടെ പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയിൽ ഇതുവരെ ആറുകോടി വാഹനങ്ങളുടെ ആഭ്യന്തര വില്പന ഹോണ്ട നേടിയിട്ടുണ്ട്. 2001 ജൂണിലാണ് എച്ച്.എം.എസ്‌.ഐ ഇന്ത്യയിൽ ചില്ലറ വില്പന ആരംഭിച്ചത്. ദക്ഷിണേന്ത്യയിൽ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളെന്ന നേട്ടവും കൈവരിച്ചതായി കമ്പനി അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, HOMDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360