
കൊച്ചി: ഡിസംബറിൽ 70 ശതമാനം വളർച്ചയുമായി എം. ജി ഹെക്ർ വിപണിയിൽ മികച്ച മുന്നേറ്റം നടത്തി. ഇക്കാലയളവിൽ കമ്പനി 7,512 വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ എം. ജി ഹെക്ടർ 4,400 വാഹനങ്ങളാണ് വിറ്റഴിച്ചത്. ജെ.എസ്.ഡബ്ള്യു ഏറ്റെടുത്തതിന് ശേഷം വിപണന രീതികളിൽ വരുത്തിയ മാറ്റങ്ങളാണ് എം. ജി ഹെക്ടറിന് അനുകൂലമായത്. വൈദ്യുതി വാഹന വിപണിയിലെ കരുത്താണ് കമ്പനിക്ക് മികച്ച വളർച്ച നേടാൻ സഹായിച്ചത്. വിൻഡ്സർ ഇ. വി കഴിഞ്ഞ മാസം 10,000 യൂണിറ്റുകളുടെ വില്പനയുമായി വൻ മുന്നേറ്റം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |