SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

മലബാറിലേക്ക് നിക്ഷേപ ഒഴുക്കേറുന്നു

rajeev

സംരംഭക വർഷത്തിൽ ലഭിച്ചത് 2300 കോടി രൂപയുടെ നിക്ഷേപം


കണ്ണൂർ: സംരംഭക വർഷം പദ്ധതിയിലൂടെ മലബാർ മേഖലയിൽ 2300 കോടി രൂപയിലധികം നിക്ഷേപമെത്തിയെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മട്ടന്നൂർ വ്യവസായ പാർക്കിൽ 500 ഏക്കറിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായി. അടുത്ത 500 ഏക്കറിലേക്ക് കൂടി വ്യാപിപ്പിക്കും. പാലക്കാട് മാതൃകയിൽ മാളുകൾ, പാർപ്പിട സമുച്ചയങ്ങൾ, എന്നിവയടങ്ങുന്ന സ്മാർട്ട് വ്യവസായ പാർക്കാണ് മട്ടന്നൂരിൽ ഉദ്ദേശിക്കുന്നത്.

കെ വി സുമേഷ് എം.എൽ.എ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഇൻവസ്റ്റ് കേരള ഉച്ചകോടിയെക്കുറിച്ചും സംസ്ഥാന വ്യവസായവകുപ്പിന്റെ പുതിയ ഉദ്യമങ്ങളെക്കുറിച്ച് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിശദീകരിച്ചു. കേരളത്തിലെ വ്യവസായങ്ങൾക്ക് നികുതി ഇളവിലധികം അടിസ്ഥാന സൗകര്യങ്ങളാണ് വേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എസ്‌.ഐ.ഡി.സി ഡയറക്ടറും വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് എംഡിയുമായ പി.കെ.മായൻ മുഹമ്മദ് ചൂണ്ടിക്കാട്ടി. മലബാറിലെ വ്യവസായ ആവാസവ്യവസ്ഥ എന്ന വിഷയത്തിൽ പ്രമുഖ വ്യവസായിയും വി.കെ.സി ഗ്രൂപ്പ് എം.ഡിയുമായ വി.കെ.സി റസാഖ് സംസാരിച്ചു.

മലബാറിലെ പുതിയ പദ്ധതികൾ
കാസർകോട്ട് പ്ലാന്റേഷൻ കോർപറേഷന്റെ 100 ഏക്കർ ഭൂമിയിൽ വ്യവസായപാർക്ക്

കാഞ്ഞങ്ങാട് വ്യവസായപാർക്ക്, ചീമേനി ഐ ടി പാർക്ക് എന്നിവയും പുരോഗമിക്കുന്നു

മലബാറിലെ നാല് ജില്ലകളിൽ നാല് വ്യവസായ പാർക്കുകൾ

ചെറുപ്പക്കാരുടെ നൈപുണ്യ ശേഷി ഉപയോഗിക്കണം

കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങൾ തുടങ്ങാൻ നിക്ഷേപകർ തയ്യാറാകണമെന്ന് പി.രാജീവ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360