SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

പീ​പ്പി​ൾ​സ് ​അ​ർ​ബ​ൻ​ ​​ബാ​ങ്ക് വ​ട​ക്കേ​ക്ക​രയിലും

pucb

കൊച്ചി: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ 23-ാമത് ശാഖ വടക്കേക്കരയിൽ ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. പുതിയ ശാഖയിലെ എ.ടി.എമ്മിന്റെ ഉദ്ഘാടനം സിനിമ,​ സീരിയൽ നടൻ സലിം ഹസൻ നിർവഹിച്ചു. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ സോളാർ പ്ളാന്റ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ സുധീർ കമ്മിഷൻ ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ സോജൻ ആന്റണി, ജനറൽ മാനേജറും സി.ഇ.ഒയുമായ കെ. ജയപ്രസാദ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ,​ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപൻ,​ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

നിക്ഷേപങ്ങളുടെ സ്വീകരണവും വായ്പകളുടെ വിതരണവും ഡയർക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. വി.സി. രാജേഷ്,​ ഗോകുൽദാസ്,​ അബ്ദുൾ റഹിം,​ വി.വി. ഭദ്രൻ,​ അഡ്വ. മധുസൂദനൻ എസ്.,​ സുമയ്യ ഹസൻ, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ,​ അംഗങ്ങളായ കെ.എസ്. രവീന്ദ്രൻ,​ ഇ.കെ. ഗോകുലൻ,​ ഡോ. ശശികുമാർ, ബാങ്കിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ സിന്ധു പി.ടി.,​ ബാങ്ക് സി.സി.ഒ എൻ.എം. ഉണ്ണികൃഷ്ണൻ എന്നിവരും ചേർന്ന് നിർവഹിച്ചു. ബ്രാഞ്ച് മാനേജർ സജിത ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360