
തിരുവനന്തപുരം: പ്രമുഖ ജുവലറി ശൃംഖലയായ കീർത്തിലാൽസിന്റെ പതിനഞ്ചാമത് ഷോറൂം തിരുവനന്തപുരം പട്ടത്ത് ആരംഭിച്ചു. വിശാലവും രമണീയവുമായി ഒരുക്കിയ ഷോറൂമിൽ മികച്ച ചാരുതയോടെ രൂപകൽപ്പന ചെയ്ത വൈവിദ്ധ്യമാർന്നതും അതിമനോഹരവുമായ വജ്ര, സ്വർണാഭരണങ്ങളുടെ ശേഖരം പ്രദർശിപ്പിച്ചിട്ടുണ്ട്. നിത്യോപയോഗത്തിന് അനുയോജ്യമായതു മുതൽ വധുവിന് ആവശ്യമായിട്ടുള്ള അതിശയിപ്പിക്കുന്ന ശേഖരങ്ങൾ വരെ ഒരു കുടക്കീഴിൽ ലഭിക്കും. ബ്രൈഡൽ സ്‌റ്റുഡിയോയാണ് കീർത്തിലാൽസ് ഷോറൂമിനെ വ്യത്യസ്തമാക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി, കീർത്തിലാൽസ് ഒരു എക്സ്ക്ലൂസീവ് ലോഞ്ച് പ്രമോഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. പരിമിത കാലത്തേക്ക് ലഭ്യമായ ഈ പ്രമോഷനിൽ ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 8,500 രൂപ വരെ കിഴിവുകളും നാല് പവന്റെ സൗജന്യ സ്വർണ നാണയങ്ങളും നൽകും. കീർത്തിലാൽസ് ഡയറക്ടറും ‘ഐക്കൺ ഒഫ് ദി ജുവലറി ഇൻഡസ്‌ട്രി 2024’ അവാർഡ് ജേതാവുമായ സൂരജ് ശാന്തകുമാർ, ക്രിയേറ്റീവ് ഡയറക്ടർ സീമ മേത്ത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |