SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

സ്‌കോർപിയോ-എൻ കാർബൺ പതിപ്പുമായി മഹീന്ദ്ര

scorpio

രണ്ട് ലക്ഷം വില്‍പന: സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 'ബിഗ് ഡാഡി ഒഫ് എസ്.യു.വീസ്' എന്ന് വിശേഷണമുള്ള സ്‌കോർപിയോ-എൻ മോഡലിന്റെ കാർബൺ പതിപ്പ് പുറത്തിറക്കി. സ്‌കോർപിയോ എൻ മോഡലിന്റെ വിൽപ്പന രണ്ട് ലക്ഷം കൈവരിച്ചതിന്റെ ഭാഗമായാണ് കമ്പനി പുതിയ മോഡൽ പുറത്തിറക്കിയത്. പ്രത്യേകമായി നിർമ്മിച്ച ഇന്റീരിയറുകളോടെയാണ് കാർബൺ പതിപ്പ് എത്തുന്നത്. പ്രീമിയം ലെതറെറ്റ് സീറ്റുകളും കോൺട്രാസ്റ്റ് ഡെക്കോ-സ്റ്റിച്ചിംഗും ഉപയോഗിച്ച് ടോൺ-ഓൺ-ടോൺ ശൈലിയെ എടുത്തുകാണിക്കുന്നതാണ് സ്‌കോർപിയോ-എൻ കാർബണിന്റെ ഇന്റീരിയറുകൾ. മെറ്റാലിക് ബ്ലാക്ക് തീമും കാർബൺ പതിപ്പിനെ വേറിട്ടതാക്കുന്നു.

പ്രത്യേകതകൾ

കറുപ്പ് നിറത്തിലെ അലോയ് വീലുകൾ, ഡാർക്ക് ഗാൽവാനോ ഫിനിഷിലുള്ള റൂഫ് റെയിലുകൾ, സ്‌മോക്ക്ഡ് ക്രോം ഫിനിഷിംഗ് തുടങ്ങിയവയും സ്‌കോർപിയോ-എൻ കാർബണിന്റെ ഭംഗി കൂട്ടുന്നു. ഇസഡ്8, ഇസഡ്8എൽ സെവൻ-സീറ്റൻ വേരിയന്റുകളിൽ മാത്രമായിരിക്കും ഈ പ്രത്യേക പതിപ്പ് ലഭ്യമാവുക. 5 സ്റ്റാർ ഗ്ലോബൽ എൻ.സി.എ.പി റേറ്റിംഗ് ഉൾപ്പെടെയുള്ള സമഗ്ര സുരക്ഷാ സവിശേഷതകളാൽ രൂപകൽപ്പന ചെയ്ത സ്‌കോർപിയോ-എൻ, എസ്.യു.വി രംഗത്ത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചാണ് വിപണിയിൽ എത്തിയത്.

വില എക്സ്‌ഷോറൂം

ഇസഡ്8 പെട്രോൾ മാനുവൽ -19,19,400 രൂപ

ഓട്ടോമാറ്റിക് - 20,70,000 രൂപ

ഡീസൽ 2ഡബ്ല്യു.ഡി എംടി- 19,64,700 രൂപ

2ഡബ്ല്യു.ഡി എ.ടി - 21,18,000 രൂപ

4ഡബ്ല്യു.ഡി എംടി - 21,71,700 രൂപ

4ഡബ്ല്യു.ഡി എ.ടി - 23,44,100 രൂപ

ഇസഡ്8എൽ പെട്രോൾ എം.ടി - 20,89,500 രൂപ

ഡീസൽ 2ഡബ്ല്യു.ഡി എം.ടി - 21,29,900 രൂപ

2ഡബ്ല്യു.ഡി എ.ടി - 22,76,100 രൂപ

4ഡബ്ല്യു.ഡി എം.ടി - 23,33,100 രൂപ

4ഡബ്ല്യു.ഡി എ. ടി - 24,89,100 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360