SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

ലക്ഷം കാറുകളുടെ വിൽപ്പനയുമായി ഹോണ്ട എലിവേറ്റ്

elevate

കൊച്ചി: ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്‌.സി.ഐ.എൽ) ആഗോള എസ്‌.യു.വി മോഡലായ ഹോണ്ട എലിവേറ്റിന്റെ വിൽപ്പന ഒരു ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. രാജസ്ഥാനിലെ തപുകരയിലെ പ്ലാന്റിലാണ് എലിവേറ്റ് നിർമ്മിക്കുന്നത്. ജനുവരി വരെ എലിവേറ്റിന്റെ 53,326 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. 47,653 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.

ഇന്ത്യയിൽ നിന്ന് ആദ്യമായി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഹോണ്ടയുടെ ഇന്ത്യൻ നിർമ്മിത മോഡലാണ് എലിവേറ്റ്. 2023-24 വർഷത്തിൽ നിർമ്മാണം ആരംഭിച്ചതിനു ശേഷം കയറ്റുമതിയിൽ 65 ശതമാനം വളർച്ചയുണ്ടായി.

'അർബൻ ഫ്രീസ്റ്റൈലർ' എന്ന ആശയത്തിൽ വികസിപ്പിച്ചെടുത്ത എലിവേറ്റ് രാജ്യാന്തര നിലവാരമുള്ള ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. നൂതനമായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഹോണ്ട സെൻസിംഗ് ഉൾപ്പെടെ സജീവവും നൂതനവുമായ സുരക്ഷാസവിശേഷതകൾ എന്നിവയും ഉൾപ്പെടുന്നു. ഇന്ത്യയിലെ എലിവേറ്റ് ഉപഭോക്താക്കൾ 32 കോടിയലധികം കിലോമീറ്റർ സഞ്ചരിച്ചതായി ഹോണ്ട അധികൃതർ പറഞ്ഞു.

ഇന്ത്യയിലെ വിൽപ്പന
1.വിൽപ്പനയുടെ 53 ശതമാനം ഹോണ്ട സെൻസിംഗിന്റെ എ.ഡി.എ.എസ് സാങ്കേതികവിദ്യയുള്ള ടോപ്പ് ഗ്രേഡ് സെഡ്.എക്‌സ് വേരിയന്റുകളാണ്

2.ഉപഭോക്താക്കളിൽ 79 ശതമാനവും വി, വി.എക്‌സ്, സെഡ്.എക്‌സ് എന്നീ ഗ്രേഡുകളിലെ സി.വി.ടി വേരിയന്റുകൾ തെരഞ്ഞെടുത്തു
3. ആദ്യമായി കാർ വാങ്ങുന്നവരിൽ 22 ശതമാനവും എലിവേറ്റ് തിരഞ്ഞെടുക്കുന്നു

നിറങ്ങളുടെ മുൻഗണന

പ്ലാറ്റിനം വൈറ്റ് പേൾ (35.1%)
ഗോൾഡൻ ബ്രൗൺ മെറ്റാലിക് (19.9%)
മെറ്റീരിയോയ്ഡ് ഗ്രേ മെറ്റാലിക് (15.4%)
ഒബ്‌സിഡിയൻ ബ്ലൂ പേൾ (15.3%)
മറ്റുള്ളവ (14.3%)

സ്റ്റൈലിംഗ്, സുഖപ്രദമായ ഇൻകാബിൻ, ഫൺ ടു ഡ്രൈവ് ഡൈനാമിക്‌സ്, നൂതന സുരക്ഷ എന്നിവയിലൂടെ ഉപഭോക്താക്കളിൽ ആരാധനയും സ്വീകാര്യതയും എലിവേറ്റ് നേടിയിട്ടുണ്ട്. ജപ്പാനിലേക്കുള്ള കയറ്റുമതി ഇന്ത്യൻ നിർമ്മാണ വൈദഗ്ദ്ധ്യവും ആഗോള മത്സരശേഷിയും ശക്തിപ്പെടുത്തി.

കുനാൽ ബെൽ

മാർക്കറ്റിംഗ്, സെയിൽസ് വൈസ് പ്രസിഡന്റ്

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ELEVATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360