
മലപ്പുറം: പ്രവാസികളുടെ പ്രിയ ഭക്ഷ്യ വിതരണ ബ്രാൻഡായ ടേസ്റ്റിയുടെ ഫുഡ് അച്ചാറുകൾ വിപണിയിലെത്തി. നാരങ്ങാ അച്ചാർ, ഈത്തപ്പഴം നാരങ്ങാ അച്ചാർ, ചെത്ത് മാങ്ങാ അച്ചാർ, കടുമാങ്ങാ അച്ചാർ മുതൽ മിക്സഡ് വെജിറ്റബിൾ, ബീഫ്, ഫിഷ്, വെളുത്തുള്ളി,പുളി ഇഞ്ചി, മാങ്ങാ ഇഞ്ചി തുടങ്ങിയവയുടെ പത്ത് അച്ചാറുകളാണ് അവതരിക്കുന്നത്. അച്ചാറിനു വേണ്ട വിഭവങ്ങൾ ഒരു വർഷം ഭരണിയിൽ ഉപ്പിലിട്ടു വച്ചതിനു ശേഷം പിന്നീട് പ്രത്യേക മസാല കൂട്ടുകൾ ചേർത്ത് ഉണ്ടാക്കുന്നതിനാൽ ഇതര ബ്രാൻഡുകളെ അപേക്ഷിച്ച് സ്വാദേറിയതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 200 ഗ്രാമിന്റെയും 400 ഗ്രാമിന്റെയും അച്ചാറുകൾ ലഭ്യമാണ്. യാതൊരു വിധ പ്രിസർവേറ്റീവുകളും ചേർക്കാതെ തയ്യാറാക്കുന്ന ഈ അച്ചാറുകൾ ഗുണനിലവാരത്തിലും രുചിയിലും മുന്നിലാണ്.
ഉന്നത ഗുണനിലവാരം പുലർത്തുന്ന നിരവധി ജനപ്രിയ ഉത്പന്നങ്ങൾ ടേസ്റ്റി ഫുഡ് ഇതിനകം വിപണിയിലെത്തിച്ചിട്ടുണ്ട്. ഇരുപതിലേറെ വർഷമായി യു.എ.ഇയുടെ ഭക്ഷ്യ വിതരണ രംഗത്ത് ചുവടുറപ്പിച്ച ടേസ്റ്റി ഫുഡ് ഉത്പന്നങ്ങൾ ഇപ്പോൾ കേരളത്തിലും ലഭ്യമാണ്. മുന്നൂറിലധികം ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്. ജി.സി.സി രാജ്യങ്ങൾക്കു പുറമെ യൂറോപ്യൻ രാജ്യങ്ങളിലേക്കും വിപണി വികസിപ്പിക്കുമെന്ന് ടേസ്റ്റി ഫുഡ് എം.ഡി മജീദ് പുല്ലഞ്ചേരി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |