SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

ടി.വി.എസ് കിംഗ് ഇ.വി മാക്സ് മെഗാ ഡെലിവറി

tvs-king

കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്റെ ആഗോള വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി കൊച്ചിയിൽ കിംഗ് ഇ.വി മാക്സിന്റെ മെഗാ ഡെലിവറി നടത്തി. കേരളത്തിൽ ടി.വി.എസിന്റെ ഇലക്ട്രിക് മൊബിലിറ്റി യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. 15 ടി.വി.എസ് കിംഗ് ഇ.വി മുചക്ര വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ഒരേസമയം കൈമാറി. ഇലക്ട്രിക് ത്രീ-വീലറുകളുടെ വർദ്ധിക്കുന്ന സ്വീകാര്യതയാണ് സൂചിപ്പിക്കുന്നത്.

പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളിലേക്കുള്ള ആളുകളുടെ വർദ്ധിക്കുന്ന പ്രതിബദ്ധതയെയാണിത്. ടി.വി.എസ് സ്മാർട്ട് കണക്ട് വഴി കിംഗ് ഇ.വി മാക്സ് ഈ മേഖലയിൽ ആദ്യമായി ബ്ലൂടൂത്ത് കണക്‌ടിവിറ്റി ലഭ്യമാക്കുന്ന ഇലക്ട്രിക് ത്രീ-വീലറാണ്. സ്മാർട്ട്ഫോണുകൾ വഴിയുള്ള തത്സമയ നാവിഗേഷൻ, അലർട്ടുകൾ, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ഫീച്ചറുകളുമായാണ് ഇത് എത്തുന്നത്. ഒറ്റ ചാർജിൽ 179 കിലോമീറ്റർ റേഞ്ചും, വെറും 2 മണിക്കൂറും 15 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാനുള്ള ശേഷിയോടുകൂടി ഈ വാഹനം ഏറ്റവും കൂടുതൽ വരുമാനം നേടാനും പ്രവർത്തനരഹിതമായ സമയം കുറയ്ക്കാനും കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വില

2,95,000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360