SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

ധന രംഗത്തും തിളങ്ങി വനിത സംരംഭകർ

vani

സമ്പാദ്യത്തിലും ആസ്തി വർദ്ധനയിലും വനിതാ മുന്നേറ്റം

കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വനിത സംരംഭകരിൽ 90 ശതമാനവും വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഭാവിയിലേക്ക് നീക്കിവയ്ക്കുന്നവരാണെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്നിലൊന്ന് പേരും വരുമാനത്തിന്റെ 20 മുതൽ 50 ശതമാനം വരെ സാമ്പാദ്യമായി നിക്ഷേപിക്കുന്നുവെന്ന് ഡി.ബി.എസ് ബാങ്ക് ഇന്ത്യയും ഹഖ്‌ദാർഷാക്കും ചേർന്ന് നടത്തിയ സർവേയിൽ വ്യക്തമാക്കി. അതേസമയം 57 ശതമാനം പേരും ഇരുപത് ശതമാനത്തിൽ താഴെ തുക മാത്രമാണ് മാറ്റിവക്കുന്നത്.

ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണം തുടങ്ങിയ മേഖലകളോട് വനിതകൾക്ക് താത്പര്യം കുറവാണെന്ന് സർവേയിൽ പറയുന്നു. വനിത സംരംഭകർ സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്നതിനാൽ 56 ശതമാനം പേർ ബാങ്ക് നിക്ഷേപങ്ങളിലാണ് പണം സൂക്ഷിക്കുന്നത്. 39 ശതമാനം പേർ സ്വയം സഹായ സംഘങ്ങളുടെ പദ്ധതികളിലേക്ക് പണമൊഴുക്കുന്നു. അഞ്ച് ശതമാനം പേർ മാത്രമാണ് സ്വർണം പോലുള്ള മേഖലകളിൽ നിക്ഷേപം നടത്തുന്നത്.

നിക്ഷേപങ്ങളിൽ വനിത സ്മാർട്ട്‌നെസ്

ഓഹരി വിപണിയിൽ പുരുഷ മേധാവിത്വം ശക്തമാണെങ്കിലും അച്ചടക്കമുള്ള നിക്ഷേപത്തിൽ സ്ത്രീകൾ ഏറെ മുൻനിരയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഊഹക്കച്ചവടങ്ങളിൽ പങ്കാളികളാകുന്ന 93 ശതമാനം പുരുഷന്മാരും നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിരക്കിട്ട് തീരുമാനം എടുക്കാതെ ആലോചിച്ച് നിക്ഷേപിക്കുന്നതാണ് സ്ത്രീ നിക്ഷേപകരുടെ വിജയത്തിന് ആധാരം.

ഇന്ത്യയിലെ വനിത വായ്പാ ഉപഭോക്താക്കൾ

8.31 കോടി

മൊത്തം വായ്പാ തുക

36 ലക്ഷം കോടി രൂപ

വനിത അതിസമ്പന്നർ : ആസ്തി : കമ്പനി

1. സാവിത്രി ജിണ്ടാൽ: 3,430 കോടി ഡോളർ: ജിണ്ടാൽ ഗ്രൂപ്പ്

2.രേഖ ജുൻജുൻവാല: 800 കോടി ഡോളർ: ജുൻജുൻവാല നിക്ഷേപ ഗ്രൂപ്പ്

3. രേണുക ജാഗ്‌ത്യായിനി: 560 കോടി ഡോളർ : ലാൻഡ്‌മാർക് ഗ്രൂപ്പ്

4. വിനോദ് റായ് ഗുപ്ത: 470 കോടി ഡോളർ: ഹാവെൽസ്

5. സ്മിത കൃഷ്‌ണ ഗോദ്‌റേജ്: 350 കോടി ഡോളർ: ഗോദ്‌റേജ്

6. കിരൺ മജൂംദാർ ഷാ: 340 കോടി ഡോളർ: ബയോകോൺ

7. രാധാ വെമ്പു: 320 കോടി ഡോളർ: സോഹോ കോർപ്പറേഷൻ

8. അനു ആഗ: 310 കോടി ഡോളർ: തെർമാക്സ്

9. ലീന തിവാരി: 300 കോടി ഡോളർ: യു.എസ്.വി ഫാർമ്മ

10. ഫാൽഗുനി നായർ: 290 കോടി ഡോളർ: നൈക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360