
കൊച്ചി: അന്താരാഷ്ട്ര വനിതാദിനം കെ.എസ്.എഫ്.ഇയുടെ കോർപ്പറേറ്റ് ഓഫീസിലും ശാഖകളിലും വിപുലമായി ആഘോഷിച്ചു. കോർപ്പറേറ്റ് ഓഫീസിൽ നടന്ന സമ്മേളനം കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ സനിൽ ഉദ്ഘാടനം ചെയ്തു. ഡി.ജി.എം (ഐ.ടി) എ.ബി.നിശ, ഡി.ജി.എം (റിക്കവറി) എൻ. സരസ്വതി, ഡി.ജി.എം ആർ. ദേവിനായർ എന്നിവർ പങ്കെടുത്തു. തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജി പി. ബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷീജ ഐ.എ എന്നിവർ സ്ത്രീ സുരക്ഷയെപ്പറ്റി ക്ലാസെടുത്തു.
വനിതകൾക്കു മാത്രമായി മഹിളാ സമൃദ്ധി ട്രയോ പ്ലാൻ എന്ന പേരിൽ മൂന്ന് പ്രത്യേക സാമ്പത്തിക പദ്ധതികൾ കെ.എസ്.എഫ്.ഇ ആവിഷ്ക്കരിച്ചിട്ടുണ്ട്. മഹിള പ്ലസ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്, മഹിള പ്ലസ് കൺസ്യൂമർ ലോൺ, മഹിള പ്ലസ് സുഗമ എന്നിവയാണിത്. വനിതകളുടെ സംരംഭകത്വത്തിനും സാമൂഹ്യ ചലനാത്മകതയ്ക്കും വലിയ പ്രചോദനം നൽകുന്നതാണ് പുതിയ പദ്ധതികളെന്ന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്. കെ സനിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |