
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് വനിത സംരംഭകരെ ആദരിക്കാനായി സൂപ്പർവുമൺ സീരീസ് 2 നടത്തുന്നു. പദ്ധതിയുടെ പ്രഖ്യാപനം മുത്തൂറ്റ് ഫിൻകോർപ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റും സി.ഇ.ഒ ഷാജി വർഗീസും ചേർന്ന് നടത്തി. ഒന്നാം സീരീസിൽ ഇടംപിടിച്ച 12 സംസ്ഥാനങ്ങളിലെ 30 വനിതാ സംരംഭകരുടെ ആവേശകരമായ അനുഭവങ്ങളടങ്ങിയ കോഫി ടേബിൾ ബുക്കും പുറത്തിറക്കി. വനിതകളെ ശാക്തീകരിക്കുകയെന്നത് മുത്തൂറ്റ് ഫിൻകോർപിന്റെ അടിസ്ഥാന ആശയമാണെന്ന് ഷാജി വർഗീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |