SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

മുത്തൂറ്റ് മിനി ഫിനാൻസ് റേറ്റിംഗ് ഉയർത്തി

muthoottu-mini-rating

കൊച്ചി: മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ ദീർഘകാല ഘടകങ്ങൾക്കുള്ള ഐ.സി.ആർ.എ റേറ്റിംഗ് 'എ സ്റ്റേബിൾ' ആയി ഉയർത്തി. കമ്പനിയുടെ ദീർഘകാല വായ്പകൾക്കുള്ള റേറ്റിംഗ് കെയർ എ സ്‌റ്റേബിൾ ആയിരുന്നു. 'എ സ്റ്റേബിൾ' റേറ്റിംഗ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ സ്ഥിരതയുള്ള സാമ്പത്തിക പ്രകടനത്തിന്റെയും മികച്ച ആസ്തി നിലവാരത്തിന്റെയും പ്രതിഫലനമാണ്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിൽ ശക്തമായ സാമ്പത്തിക വളർച്ചയാണ് കമ്പനി നേടിയത്. നികുതിക്ക് മുൻപുള്ള ലാഭം 20.50 ശതമാനം വർദ്ധിച്ച് 103.84 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 86.18 കോടി രൂപയായിരുന്നു. അറ്റാദായം 24.35 ശതമാനം വർദ്ധനയോടെ 74.66 കോടി രൂപയായി ഉയർന്നു.
കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ മാർച്ചോടെ 4200 കോടി രൂപയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിര വളർച്ചയിലും സാമ്പത്തികമായ മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിച്ച പ്രതിബദ്ധതയ്‌ക്കുള്ള അംഗീകാരമാണ് എ സ്റ്റേബിൾ റേറ്റിംഗെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360