SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

വിദേശ നാണയത്തിൽ പേടി വേണ്ടെന്ന് ധനമന്ത്രി

nirmala

കൊച്ചി: വിദേശ നാണയ ശേഖരത്തിൽ ലോകത്ത് നാലാം സ്ഥാനമുള്ള ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും വകയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ പതിനൊന്ന് മാസത്തേക്ക് ഇറക്കുമതി നടത്താൻ ആവശ്യമായ പണം ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലുണ്ടെന്നും അവർ പറഞ്ഞു. നിലവിൽ 65,880 കോടി ഡോളറാണ് രാജ്യത്തെ വിദേശ നാണയ ശേഖരം. ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങൾ തിരിച്ചടി സൃഷ്‌ടിച്ചാലും ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ ഉയർന്ന വിദേശ നാണയ ശേഖരം സഹായകമാകും. ചൈന, ജപ്പാൻ. സ്വിറ്റ്‌സർലണ്ട് എന്നിവ മാത്രമാണ് വിദേശ നാണയ ശേഖരത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ നാണയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360