
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില പൊതുമേഖല എണ്ണക്കമ്പനികൾ കുറച്ചു. ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഉപയോഗിക്കുന്ന 19 കിലോഗ്രാം പാചക വാതക സിലിണ്ടറുകളുടെ വില 41 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ പുതിയ വില സിലിണ്ടറിന് 1790 രൂപയാകും. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് ഇന്ത്യയിൽ പാചക വാതക വിലയിൽ ഓരോ മാസവും മാറ്റം വരുത്തുന്നത്.
മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില ആറുരൂപ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഗാർഹിക ഉപഭോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |