SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

എല്ലാ ടിക്കറ്റിലും ഇനി കോടിപതികൾ വില 50 രൂപ, നാലു പേരുകളും മാറി

READ ENGLISH VERSION
lottery-panel

ലോട്ടറി ടിക്കറ്റുകളുടെ സമ്മാന ഘടന മാറുന്നു

കൊച്ചി: ഏഴ് പ്രതിദിന ലോട്ടറികളുടേയും ഒന്നാം സമ്മാനത്തുക ഒരു കോടി രൂപയായി വർദ്ധിപ്പിച്ചു. എല്ലാ ടിക്കറ്റിന്റെയും വില 50 രൂപയാക്കി. നാലു ലോട്ടറികളുടെ പേരുംമാറ്റി. കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കി കുറച്ചു. മേയ് ആദ്യവാരം പുതിയ ടിക്കറ്റുകൾ വില്പനയ്ക്കെത്തും. ലോട്ടറികളെ കൂടുതൽ ആകർഷകമാക്കാനും വരുമാന വർദ്ധനവും ലക്ഷ്യമിട്ടാണ് പരിഷ്കാരം. ബുധനാഴ്ച നറുക്കെടുക്കുന്ന 50 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമായിരുന്നു നിലവിൽ ഒരുകോടി സമ്മാനം. മറ്റുള്ള ടിക്കറ്റുകൾക്ക് 40 രൂപയായിരുന്നു വില.

ഫിഫ്റ്റി-ഫിഫ്റ്റിക്ക് 96 ലക്ഷവും മറ്റുള്ളവയ്ക്ക് 1.8 കോടി ടിക്കറ്റുകളുമാണ് അച്ചടി​ച്ചി​രുന്നത്. ഇനി​ എല്ലാ ടിക്കറ്റുകളും 1.8 കോടി അച്ചടിക്കും. ഡി​മാന്റുള്ളവയുടെ എണ്ണം കൂട്ടും.

പേരുമാറ്റം

(പഴയപേര്, പുതി​യപേര്)

വിൻ-വിൻ: ഭാഗ്യതാര

ഫിഫ്റ്റി-ഫിഫ്റ്റി: ധനലക്ഷ്മി

നിർമ്മൽ: സുവ‌ർണ കേരളം

അക്ഷയ: സമൃദ്ധി

പുതുക്കിയ സമ്മാനം

(രണ്ടാംസമ്മാനം, മൂന്നാംസമ്മാനം (തുക ലക്ഷത്തി​ൽ), ആകെ സമ്മാനത്തുക, ആകെ സമ്മാനങ്ങൾ: നറുക്കെടുപ്പ് ക്രമത്തി​ൽ)

• ഭാഗ്യതാര: 75 : 1 : 24,16,67,000 : 6,54,505: തി​ങ്കൾ

• സ്ത്രീശക്തി: 40 : 25 : 24,13,15,000 : 6,54,506 : ചൊവ്വ

• ധനലക്ഷ്മി: 50 : 20 : 24,11,67,000 : 6,60,986 : ബുധൻ

• കാരുണ്യപ്ലസ്: 50 : 5 : 24,20,23,000 : 6,54,505 : വ്യാഴം

• സുവർണകേരളം: 30 : 25 : 24,11,67,000 : 6,54,507 വെള്ളി

• കാരുണ്യ: 50 : 5 : 24,12,87,000 : 6,54,506 : ശനി

• സമൃദ്ധി: 75 : 25 : 24,12,51,000 : 6,54,506 : ഞായർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, LOTTERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360