SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

ഉണർവോടെ വാഹന വിപണി

cars

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വാഹന വിപണി മികച്ച വളർച്ച നേടി. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ നേരിയ ഇടിവുണ്ടായെങ്കിലും കാർ, ടു വീലർ വിപണി വിപണിക്ക് കരുത്ത് പകർന്നു. മാർച്ച് 31ന് അവസാനിച്ച ഒരു വർഷത്തിൽ ഇന്ത്യയിലെ വാഹന വിപണി 6.46 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പാസഞ്ചർ വാഹന (PV) വിപണി 4.87 ശതമാനവും രണ്ട് ചക്ര വാഹനങ്ങളുടെ വില്പനയിൽ 7.71 ശതമാനവും വർദ്ധനവുണ്ടായി. ഇന്ത്യൻ ഓട്ടോവിപണിയുടെ വളർച്ചാ പാതയിൽ ഗ്രാമപ്രദേശങ്ങളാണ് പ്രധാന തുടിപ്പ് നൽകിയതെന്നാണ് നിരീക്ഷണം. എന്നാൽ വാണിജ്യ വാഹന വിഭാഗത്തിന്റെ നിരാശാജനക പ്രകടനം വിപണിക്ക് വെല്ലുവിളിയാണ്.

ഗ്രാമപ്രദേശങ്ങളിൽ മുന്നേറ്റം

ഗ്രാമപ്രദേശങ്ങളിൽ രണ്ട് ചക്ര വാഹന വിൽപ്പന 8.39% ഉയർന്നപ്പോൾ നഗരപ്രദേശങ്ങളിൽ ഈ വർദ്ധനവ് 6.77% മാത്രമാണ്. പാസഞ്ചർ വാഹനങ്ങളുടെ വില്പനയും ഗ്രാമപ്രദേശങ്ങളിൽ മികച്ചതായിരുന്നു, 7.93% വളർച്ച, നഗരപ്രദേശങ്ങളിൽ 3.07% മാത്രമായിരുന്നു വളർച്ച.

വാണിജ്യ വാഹന വിൽപ്പനയിൽ ഇടിവ്

വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 0.17% ഇടിവുണ്ടായി.

മാർച്ചിലെ പ്രകടനം:

  • പാസഞ്ചർ വാഹനങ്ങൾ: +6%

  • വാണിജ്യ വാഹനങ്ങൾ: +2.6%

  • രണ്ട് ചക്ര വാഹനങ്ങൾ: -1.7%

പ്രധാന വെല്ലുവിളികൾ

1. ഓഹരി വിപണിയിലെ തളർച്ച ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കും

2. ആഗോള സാമ്പത്തിക പ്രതിസന്ധിയും കയറ്റുമതി രംഗത്തെ അനിശ്ചിതത്വവും വിൽപ്പന കുറയ്ക്കാൻ ഇടയുണ്ട്

3. ട്രംപിന്റെ പകരത്തീരുവ വാഹന നിൽമ്മാതാക്കളുടെ മത്സരക്ഷമത കുറച്ചേക്കും

4. സാമ്പത്തിക മാന്ദ്യ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം വൈകിപ്പിച്ചേക്കും

പലിശയിലെ ഇളവ് അനുഗ്രഹമാകും

കഴിഞ്ഞ ദിവസം നടന്ന റിസർവ് ബാങ്ക് ധന നയത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചത് വാഹന വിപണിക്ക് ഏറെ ആശ്വാസം പകരും. ഇതോടെ വാണിജ്യ ബാങ്കുകൾ വാഹന വായ്പയുടെ പലിശ നിരക്കിൽ കാൽ ശതമാനത്തിലധികം കുറവ് പ്രഖ്യാപിക്കാൻ ഇടയുണ്ട്. പലിശ ഭാരം കുറയുന്നതിനാൽ വരും ദിവസങ്ങളിൽ ഉപഭോക്താക്കൾ വിപണിയിൽ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360