SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

സ്വർണ പണയത്തിൽ വെല്ലുവിളിയേറുന്നു

gold

കൊച്ചി: സ്വർണ പണയ വായ്പകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് നീക്കം ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും കടുത്ത വെല്ലുവിളി സൃഷ്‌ടിക്കും. റിസർവ് ബാങ്ക് നിർദേശങ്ങൾ പാലിക്കുന്നതിന് അധിക സംവിധാനങ്ങൾ ഒരുക്കുന്നതിന് ചെലവേറുമെന്നതാണ് പ്രധാന പ്രശ്‌നം. സ്വർണ വായ്പാ രംഗത്ത് വൻ മുന്നേറ്റമുണ്ടാകുന്ന സമയത്ത് റിസർവ് ബാങ്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ഏറെ ആശങ്കയുണ്ട്. എല്ലാ ശാഖകളിലും ഏകീകൃതമായ ഡോക്യുമെന്റേഷനും സമാഹരണ സംവിധാനവും ഏർപ്പെടുത്തണമെന്നാണ് റിസർവ് ബാങ്ക് നിർദേശിക്കുന്നത്. സ്വർണത്തിന്റെ ഗുണമേന്മ വിലയിരുത്തുന്നതിന് പ്രൊഫഷണൽ മികവുള്ളവരെ ഏർപ്പെടുത്തുന്നതിന് അധിക തുക മുടക്കാൻ ഇതോടെ കമ്പനികൾ നിർബന്ധിതരാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360