
ന്യൂഡെൽഹി: ബ്ലിങ്കിറ്റിന്റെ സഹകരണത്തോടെ എയർടെൽ സിം കാർഡുകൾ വീടുകളിൽ അതിവേഗം എത്തിക്കുന്നു. ഓർഡർ നൽകി 10 മിനിറ്റിനകം സിം കാർഡ് ബ്ലിങ്കിറ്റ് വീട്ടിലെത്തിക്കും. ആവശ്യാനുസരണം പ്രീ-പെയ്ഡോ പോസ്റ്റ് പെയ്ഡോ തെരഞ്ഞെടുക്കാം. ആധാർ ഉപയോഗിച്ച് ലളിതമായ മാർഗത്തിലൂടെ കെ.വൈ.സി നടപടികൾ വീട്ടിൽ തന്നെ പൂർത്തിയാക്കി നമ്പർ പ്രവർത്തനക്ഷമമാക്കാം. ബ്ലിങ്കിറ്റ് ഈടാക്കുന്ന ഡെലിവറി ചാർജ് 49 രൂപയാണ്. ഡെൽഹി, ഗുർഗാവ്, ഫരീദാബാദ്, സോണിപ്പേട്ട് , അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ഭോപ്പാൽ, ഇൻഡോർ, ബംഗളുരു, മുംബൈ, പൂനെ, ലഖ്‌നോ, ജയ്‌പൂർ, കൊൽക്കൊത്ത, ഹൈദരാബാദ് നഗരങ്ങളിലാണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |